News

    2nd September 2010

    SKSSF EID TOUR

    eid-tour-new-01

    31st August 2010

    പ്രഗത്ഭ ഫിഖ്‌ഹീ പണ്ഡിതന്‍ ഉസ്‌താദ്‌ താഴെക്കോട്‌ കെ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ കേരള ഇസ്‌്‌ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

    തറാവീഹ്‌ വിഷയ സംബന്ധമായി നമ്മോട്‌ സംസാരിക്കുന്നു. വിഷയ സംബന്ധമായ എല്ലാ സംശയങ്ങള്‍ക്കും മറുപടി ലഭിക്കുന്നതാണ്‌. വരിക, കേരള ഇസ്‌്‌ലാമിക്‌ ക്ലാസ്സ്‌ റൂമില്‍… ഇന്ന്‌ .യു.എ.ഇ സമയം പത്തരക്ക്‌, സൗദി സമയം ഒമ്പതരക്ക്‌, ഇന്ത്യന്‍ സമയം പന്ത്രണ്ടിന്‌്‌

    29th August 2010

    എസ് കെ എസ് എസ് എഫ് വിനോദ- വിജ്ഞാന യാത്ര സംഘടിപ്പിക്കുന്നു

    skദുബായ് : എസ് കെ എസ് എസ് എഫ് ദുബായ് സ്റ്റേറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ പിറ്റേന്ന് വിനോദ -വിജ്ഞാന യാത്ര സംഘടിപ്പിക്കുന്നു . വടക്കന്‍ എമിറേറ്റ്സിലെ പ്രക്ര്‍തി സുന്ദരമായ ഫുജൈറ ,ഖോര്ഫുഖാന്‍ , ദിബ്ബ ,കല്‍ബ എന്നിവിടങ്ങളിലേക്കാണ് ടൂര്‍ സംഗടിപ്പിക്കുന്നത് പ്രസിദ്ധ കാഥികന്‍ കെ എന്‍ എസ് മൌലവി നടത്തുന്ന ഇസ്ലാമിക ചരിത്ര കഥാ പ്രസംഗം , പ്രസിദ്ധ യുവ ഗായകന്‍ ഷമീര്‍ പരിയരാത്തിന്റെ ഇശല്‍ വിരുന്ന്‍ , കാമ്പസ് വിംഗ് അംഗങ്ങളുടെ വിവിധ കലാ- സാഹിത്യ പരിപാടികള്‍ ക്വിസ് മല്സരം ബുര്‍ദ മജ്‌ലിസ് പെരുന്നാള്‍ സന്ദേശ പ്രഭാഷണം തുടങ്ങിയവയും ടൂറിനോടനുബന്ദിച്ചു നടക്കും ജലാലുദ്ധീന്‍ മൌലവി അബ്ദുല്‍ ഹകീം ഫൈസി , ഷൌക്കത്തലി ഹുദവി തുടങ്ങിയവര്‍ യാത്രയുടെ അമീറുമാര്‍ ആയിരിക്കും ഷക്കീര്‍ കോളയാട് കണവീനറും
    ശറഫുധീന്‍ പെരുമാളബാദ് കോ-ഒര്ഡിനെറ്ററുമാണ് രാജിസ്ട്രഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 050-7396263, 0504608326 , 0507848515 , 0504684579 ………………എന്നീ നമ്പരുകളില്‍ ബന്ധപെടെണ്ടതാണ്‌

    27th August 2010

    സമസ്ത പൊതു പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

    2010 ജൂലൈ 24, 25 തിയ്യതികളിലായി കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്‌ട്ര, പോണ്ടിച്ചേരി, ലക്ഷദ്വീപുകള്‍ , അന്തമാന്‍ , യു.എ.ഇ., ഒമാന്‍ , ബഹ്റൈന്‍ , മലേഷ്യ എന്നിവിടങ്ങളിലെ 8919 മദ്റസകളിലെ 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതു പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാ ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

    25th August 2010

    സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ കാവി തീവ്രവാദം - പി. ചിദംബരം

    ന്യൂദല്‍ഹി: രാജ്യത്ത് നടന്ന മിക്ക ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ കാവി തീവ്രവാദമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടു. പോലിസ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവി തീവ്രവാദം എന്ന പുതിയ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

    ആഭ്യന്തര സുരക്ഷയെ പരാമര്‍ശിക്കവെ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. ജമ്മു-കശ്മീര്‍ അപകടകരമായ സ്ഥിതിയിലാണ്. കല്ലേറും കണ്ണീര്‍ വാതകവും വെടിവെപ്പും വീണ്ടും കല്ലേറും എന്ന സ്ഥിതി ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

    25th August 2010

    എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍ പ്രഖ്യാപനം 29ന്

    flag-004മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ രൂപീകൃതമാകുന്ന ക്ലസ്റ്റര്‍ ഘടകങ്ങളുടെ പ്രഖ്യാപനം 29ന് മൊറയൂരില്‍ സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ നിര്‍വഹിക്കും. പി.പി. മുഹമ്മദ്‌ഫൈസി, കാളാവ് സെയ്തലവി മുസ്‌ലിയാര്‍, ശാഹുല്‍ഹമീദ്, ബഷീര്‍ പനങ്ങാങ്ങര എന്നിവര്‍ വിഷയാവതരണം നടത്തും. സംഗമം ബഷീര്‍ ഉദ്ഘാടനംചെയ്തു. അബ്ദുറഹീം ചുഴലി അധ്യക്ഷതവഹിച്ചു. റഫീഖ് അഹ്മദ് തിരൂര്‍, ഒ.എം.എസ് തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, അമാനുല്ല റഹ്മാനി, വി.കെ. ഹാറൂണ്‍ റഷീദ്, അബ്ദുല്‍ഹമീദ് കുന്നുമ്മല്‍, അബ്ദുല്‍മജീദ് ഫൈസി ഇന്ത്യനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

 Page 1 of 12  1  2  3  4  5  6 » ...  Last » 

 

 

Copyright © 2010 Kerala Islamic Room. All Rights Reserved.

Powered by